യാഹൂ ഗ്രൂപ്പിനെ അപ്പോളോ ഗ്ലോബല്‍ ഏറ്റെടുക്കും

Posted on: May 4, 2021

മുംബൈ : യാഹൂ, ഇ-മെയില്‍ സേവനദാതാക്കളായ ഇ.ഒ.എല്‍. ഉള്‍പ്പെടെയുള്ള തങ്ങളുടെ മാധ്യമ ആസ്തികള്‍ 36,921 കോടി രൂപയ്ക്ക് (500 കോടി യു.എസ്. ഡോളര്‍) യു.എസ്. സ്വകാര്യ ഓഹരി കമ്പനിയായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റിന് വിറ്റതായി വെരിസോണ്‍ കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.

5 ജി സാങ്കേതികവിദ്യയിലുള്‍പ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം ജൂലായിയോടെയാണ് കരാര്‍ പൂര്‍ത്തിയാകുക.

മാധ്യമരംഗത്ത് ഏറെ തിരിച്ചടി നേരിട്ട വെരിസോണ്‍ 2018-ല്‍ 33,970 കോടി രൂപ (460 കോടി യു.എസ്. ഡോളര്‍) എഴുതിത്തള്ളിയിരുന്നു. ഓണ്‍ലൈന്‍ പരസ്യവിപണിയെ ഫെയ്സ്ബുക്കും ഗൂഗിളും കൈയടക്കിയതാണ് വെരിസോണിനെ തളര്‍ത്തിയത്. 2017-ലാണ് വെരിസോണ്‍ യാഹൂവിനെ ഏറ്റെടുത്തത്.

 

TAGS: Yahoo! |