യാഹു 10 ശതമാനം ജീവനക്കാരെ കുറയ്ക്കുന്നു

Posted on: January 7, 2016

Yahoo-Big

ന്യൂയോർക്ക് : യാഹു 10 ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മീഡിയ ബിസിനസ്, യൂറോപ്യൻ ഓപറേഷൻസ്, ടെക്‌നോളജി ഗ്രൂപ്പ് എന്നീ മേഖലകളിലെ ആയിരത്തിലധികം പേർക്ക് ജോലി നഷ്ടമാകും.

ഏപ്രിലിലോടെ ദുബായ് ഓഫീസ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റിലെ യാഹുവിന്റെ സാന്നിധ്യം ഇല്ലാതാകും. 2014 ൽ ജോർദാൻ, ഈജിപ്ത് ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു.

TAGS: Yahoo Layoff | Yahoo! |