യാഹു വാങ്ങാൻ ബ്രിട്ടണിലെ ഡെയ്‌ലി മെയിൽ

Posted on: April 11, 2016

Yahoo-Big

ന്യൂയോർക്ക് : ഗൂഗിളിന്റെ മുന്നേറ്റത്തിൽ തളർന്നു പോയ യാഹുവിനെ ഏറ്റെടുക്കാൻ ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദിനപ്പത്രമായ ഡെയ്‌ലി മെയിൽ ഒരുങ്ങുന്നു. ഏതാനും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചേർന്ന് യാഹുവിനെ സ്വന്തമാക്കാനാണ് ആലോചിക്കുന്നത്. ഏപ്രിൽ 18 ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി.

യാഹുവിന്റെ വെബ് ബിസിനസ് പിഇ സ്ഥാപനം ഏറ്റെടുക്കും. മീഡിയ-വാർത്താ വിഭാഗങ്ങൾ ഡെയ്‌ലി മെയിലിന്റെ ഭാഗമാകും.