യാഹു 1600 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: February 2, 2016

Yahoo-Big

സാൻഫ്രാൻസിസ്‌കോ : യാഹു ചെലവുചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഏകദേശം 1,600 ജീവനക്കാരെ ഈ നടപടി ബാധിക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാഹു നടത്തിയ ഏറ്റെടുക്കലുകൾ കമ്പനി നേട്ടമായില്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. യാഹുവിൽ മാനേജ്‌മെന്റ് മാറ്റം ആവശ്യപ്പെടുന്ന നിക്ഷേപകരുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് കർശന നടപടികൾ സ്വീകരിക്കാൻ മരീസ മേയർ തയാറായത്.