യാഹു ദുബായ് ഓഫീസ് അടച്ചുപൂട്ടുന്നു

Posted on: December 16, 2015

Yahoo-logo-big

ദുബായ് : യാഹു ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഓഫീസ് അടച്ചുപൂട്ടുന്നു. 2016 ഏപ്രിൽ മുതൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യാഹു അറിയിച്ചു.

ഇതോടെ മിഡിൽഈസ്റ്റിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കും. 50 ജീവനക്കാരാണ് ഇവിടെയുള്ളത്. 2014 ൽ അമ്മാൻ (ജോർദാൻ), കെയ്‌റോ (ഈജിപ്ത്) ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു.