വെരിസോൺ ഏറ്റെടുക്കുന്നതോടെ യാഹു ഇനി അൽടാബ

Posted on: January 10, 2017

 

ന്യൂയോർക്ക് : വെരിസോൺ കമ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നതോടെ യാഹുവിന്റെ പേര് അൽടാബ ഇൻകോർപറേറ്റഡ് എന്നായി മാറും. മുൻ ധാരണയനുസരിച്ച് യാഹു സിഇഒ മരീസ മേയറും അഞ്ച് ഡയറക്‌ടേഴ്‌സും ബോർഡിൽ നിന്ന് രാജിവെക്കും. യാഹുവിന്റെ ഇന്റർനെറ്റ് ബിസിനസ് 4.83 ബില്യൺ ഡോളറിനാണ് വെരിസോൺ ഏറ്റെടുക്കുന്നത്. ഡിജിറ്റൽ അഡ്വട്ടൈസിംഗ്, ഇ-മെയിൽ, മീഡിയ തുടങ്ങിയ വിഭാഗങ്ങളും വെരിസോണിന്റെ ഭാഗമാകും. എറിക് ബ്രാൻഡ് ആണ് പുതിയ കമ്പനിയുടെ ചെയർമാൻ.

വെരിസോണിന്റെ 15 ശതമാനം ഓഹരികൾ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. യാഹു ജപ്പാന്റെ 35.5 ശതമാനം ഓഹരിപങ്കാളിത്തവും ആലിബാബ ഗ്രൂപ്പിനുണ്ട്.