ഇ-കൊമേഴ്‌സ് വിപണി 11,300 കോടി ഡോളർ ആകുമെന്ന് ഗ്ലോബൽ പേമെന്റ്‌സ് റിപ്പോർട്ട്

Posted on: March 11, 2021

 

കൊച്ചി :ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 11,100 കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്.ഐ.എസി.ന്റെ ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട്.

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ വരവാണ് ഇ-കൊമേഴ്‌സ് വിപണിയില്‍ നാടകീയമായ ഈ വളര്‍ച്ചയ്ക്കു കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 41 രാജ്യങ്ങളിലെ ഇപ്പോഴത്തെയും ഭാവിയിലെയും പേമെന്റ് ഗതി പരിശോധിച്ചതിനു ശേഷമാണ് എഫ്.ഐ.എസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.