ദേശീയ ഇ-കൊമേഴ്‌സ് നയം ഒരു വർഷത്തിനുള്ളിൽ

Posted on: June 26, 2019

ന്യൂഡല്‍ഹി : ദേശീയ ഇ-കൊമേഴ്‌സ് നയം ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കും. ഈ മേഖലയുടെ ആരോഗ്യപരമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

കരട് നയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആഭ്യന്തരമായി വിവരങ്ങള്‍ ശേഖരിച്ച് വിദേശത്തു സൂക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവരുന്നതാണ് നയം. ഇതില്‍ ചില വിദേശ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇതു ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് പ്രത്യേക പാനലും രൂപീകരിച്ചിട്ടുണ്ട്. ഇ കൊമേഴ്‌സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപവും ചര്‍ച്ച ചെയ്യും.

ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍, പേയ്ടിഎം, സ്വിഗി തുടങ്ങിയ സ്ഥാപനങ്ങളുമായി വാണിജ്യ മന്ത്രി ചര്‍ച്ച നടത്തി. ഇനി റീട്ടെയ്ല്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തും.

TAGS: E-commerce |