ഡിജിറ്റൽ ഇന്ത്യയ്ക്കായി എസ് ബി ഐ-ആമസോൺ ധാരണ

Posted on: May 23, 2015

Arundhati-Bhattacharya-SBI-

കൊച്ചി : ഡിജിറ്റൽ ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് എസ് ബി ഐയും ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു. ഇ കൊമഴ്‌സിനും എം കൊമേഴ്‌സിനും പ്രോത്സാഹനമേകാൻ ധാരണാപത്രത്തിലൂടെ വഴിതെളിയുമെന്ന് എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

പേമെന്റ്, കൊമേഴ്‌സ് സൊല്യൂഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ഏറ്റവും സുഗമവും സുരക്ഷിതവുമായ രീതികൾ എസ് ബി ഐ ഒരുക്കും. ഇന്ത്യയിൽ ശൈശവാവസ്ഥയിലുള്ള ഇ കൊമേഴ്‌സ് സംവിധാനത്തെ ഷോപ്പിംഗിന് ഏറ്റവും സ്വീകാര്യമായ മേഖലയായി വളർത്തിക്കൊണ്ടുവരാൻ എസ് ബി ഐ യുമായി സഹകരിച്ചുള്ള നീക്കത്തിലൂടെ സാധ്യമാകുമെന്ന് ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ അമിത് അഗർവാൾ പറഞ്ഞു.