ഇ-കൊമേഴ്‌സ് വില്പന 33 ബില്യൺ ഡോളറിലേക്ക്

Posted on: July 29, 2017

ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 33 ബില്യൺ ഡോളർ വില്പന നേടിയേക്കും. 2016-17 ൽ ഇ-കൊമേഴ്‌സ് വിപണി 19 ശതമാനം വളർച്ച നേടിയതായി കേന്ദ്ര കൺസ്യൂമർ അഫയേഴ്‌സ് സഹമന്ത്രി സി.ആർ. ചൗധരി രാജ്യസഭയിൽ വെളിപ്പെടുത്തി. അതേസമയം ഇ-കൊമേഴ്‌സ് വിപണിയിൽ വൻതോതിലുള്ള ഏറ്റെടുക്കലുകളും ലയനങ്ങളും നടന്നുവരികയാണ്. സ്‌നാപ്ഡീലിനെ ഫ്‌ളിപ്കാർട്ട് ഏറ്റെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ആഗോളതലത്തിൽ നഷ്ടം വർധിക്കുമ്പോഴും ഇന്ത്യയിൽ വൻമുതൽമുടക്കിന് ഒരുങ്ങുകയാണ് ആമസോൺ.

TAGS: Amazon | E-commerce |