ഇ-കൊമേഴ്‌സ് ഉത്സവകാലവില്‍പ്പന 19,000 കോടി

Posted on: October 10, 2019

ന്യൂഡല്‍ഹി : ആമസോണും ഫ്‌ളിപ്കാര്‍ട്ടും ചേര്‍ന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഉത്സവകാല വില്‍പ്പനയിലൂടെ നടന്ന 19,000 കോടി രൂപയുടെ കച്ചവടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ നടത്തിയ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നിവയിലൂടെ മാത്രം നടന്ന ഇടപാടുകളുടെ മൂല്യമാണിത്.

ദീപാവലിയോടനുബന്ധിച്ച് ഇനിയും ഓഫറുകള്‍ വരാനിരിക്കെ ഈ മാസത്തെ ആകെക വില്‍പന 40,000 കോടി രൂപയോളം എത്തുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു 30 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ആകെ വില്‍പനയില്‍ 55 % മൊബൈല്‍ ഫോണുകള്‍. പ്രധാന നഗരങ്ങളെക്കാള്‍ ചെറുപട്ടണങ്ങളില്‍ നിന്നാണ് കൂടുതല്‍ വരുമാനം.

TAGS: E-commerce |