റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല

Posted on: August 6, 2020

മുംബൈ : പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. റിപ്പോ നിരക്കിൽ ഈ വർഷം ഫെബ്രുവരിക്ക് ശേഷം ആർ ബി ഐ 115 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. മെയ് മാസത്തിൽ മാത്രം 40 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. പണപ്പെരുപ്പ നിരക്കുകൾ ഉയർന്ന നിലക്കുന്നതാണ് നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവിളി. വരുന്ന ഏതാനും മാസങ്ങളിലും പണപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിലായിരിക്കുമെന്നാണ് വിലയിരുത്തൽ.

നബാർഡിന് കൂടുതൽ പണലഭ്യത ഉറപ്പാക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എം എസ് എം ഇ മേഖലയിൽ വായ്പകൾ പുനക്രമീകരിക്കാൻ അവസരം നൽകും. സ്റ്റാർട്ടപ്പുകളെ മുൻഗണന മേഖലയിൽ ഉൾപ്പെടുത്തി വായ്പ നൽകും. ഡിജിറ്റൽ പണമിടപാട് ശക്തിപ്പെടുത്താനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.