പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

Posted on: August 25, 2019

മനാമ : ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹുമാനാർത്ഥം ബഹ്റൈൻ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച.