എം എ യൂസഫലിക്ക് ബഹ്റൈന്റെ ആദ്യ ഗോള്‍ഡന്‍ വിസ

Posted on: February 14, 2022

മനാമ : ബഹ്‌റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ദീര്‍ഘകാല ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യവ്യക്തിയായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഞായറാഴ്ച ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം.എ. യൂസഫലിക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ജീവിതത്തില്‍ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും ഗോള്‍ഡന്‍ വിസപ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാനനിക്ഷേപ-വ്യാപാരകേന്ദ്രങ്ങളി
ലൊന്നായ ബഹ്‌റൈന്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവരുമായി യൂസഫലി മനാമയില്‍വെച്ച് കുടിക്കാഴ്ച നടത്തി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈന്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി ഗോള്‍ഡന്‍ വിസയ്ക്ക് തുടക്കം കുറിച്ചത് രാജ്യത്ത് എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.