ബഹ്റൈനിലെ 99 % പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി സർവേ റിപ്പോർട്ട്

Posted on: October 23, 2019

മനാമ : ബഹ്റൈനിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 99 ശതമാനമാണെന്ന് കണക്കുകൾ. ബഹ്റൈൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിട്ടിയുടെ ഏറ്റവും പുതിയ കമ്മ്യൂണിക്കേഷൻ സർവീസസ് റസിഡൻഷ്യൽ മാർക്കറ്റ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ശതമാനത്തിൽ ആഗോള റാങ്കിംഗിൽ ബഹ്റൈൻ മുന്നിലാണെന്ന് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സർവ്വേ ഫലം അനുസരിച്ച് ബഹ്റൈനിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾ 99 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പോലുള്ള മിക്ക ഇന്റർനെറ്റ് പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു എന്ന് സർവേ സൂചിപ്പിക്കുന്നു.

ബഹ്റൈനിൽ 99 ശതമാനം പേർ വാട്സ്ആപ്പും, യൂട്യൂബും ഉപയോഗിക്കുന്നുവെന്നും 95 ശതമാനം പേർ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും 90 ശതമാനം പേർ സ്നാപ്പ് ചാറ്റും ഉപയോഗിക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. മൊബൈൽഫോൺ സേവനങ്ങൾ മിക്കവാറും എല്ലാവരും ഉപയോഗപ്പെടുത്തുന്നു. എന്നാൽ രണ്ടോ അതിലധികമോ സിംകാർഡ് ഉള്ള ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ കാണിക്കുന്നു. ഇത് 2017 ൽ 38 ശതമാനം ആയിരുന്നത് 2018 ആയപ്പോഴേക്കും 16 ശതമാനത്തിലെത്തി. ഫിക്സഡ് സേവനത്തെ സംബന്ധിച്ചിടത്തോളം സർവേയിൽ പങ്കെടുത്ത 16 ശതമാനം വീടുകളിലും മൊബൈൽ ഫോൺ സേവനങ്ങൾ കൂടുതലായി ആശ്രയിക്കുന്നുണ്ട് എങ്കിലും ടെലിഫോൺ സേവനങ്ങളും ഉപയോഗത്തിലുണ്ട്. 15 വയസ്സിനും അതിനു മുകളിൽ പ്രായമുള്ള 1548 വ്യക്തികളിൽ വിവിധ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ ലഭ്യതയും ഉപയോഗവും സംബന്ധിച്ച് സർവേ നടത്തി.