ഇറാൻ പ്രതിസന്ധി : ബഹ്‌റൈൻ പൗരൻമാർക്ക് യാത്രാമുന്നറിയിപ്പ്

Posted on: January 5, 2018

മനാമ : ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ തങ്ങളുടെ പൗരൻമാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. ഇറാനിലുള്ള എല്ലാ ബഹ്‌റൈൻ പൗരൻമാരോടും എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ ബഹ്‌റൈൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ബഹ്‌റൈനിലുള്ളവർ ഇറാനിലേക്ക് പോകരുതെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.