മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് ഇന്ന് തുടക്കമാകും

Posted on: September 28, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി പ്രതിവർഷം 1000 പേർക്ക് വീതം സംരംഭങ്ങൾ തുടങ്ങാൻ 50 ലക്ഷം രൂപ വരെ വായ്പയും പരിശീലനവും ലഭിക്കും. ഏഴ് ശതമാനമായിരിക്കും പലിശ. അൻപത് വയസിൽ താഴെ പ്രായമുള്ള തൊഴിൽരഹിതർ, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ, സ്റ്റാർട്ടപ്പുകൾ എന്നീവിഭാഗങ്ങൾക്കാണ് വായ്പ. വിദേശത്തു നിന്ന് മടങ്ങിവന്നവർക്കും വനിതകൾക്കും പട്ടികജാതി,പട്ടികവർഗക്കാർക്കും അഞ്ച് വർഷം വയസ് ഇളവുണ്ടായിരിക്കും.

വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് നോർക്കയുടെ എൻഡിപിആർഇഎം പദ്ധതിയുടെ ആനുകൂല്യമുള്ളതിനാൽ പലിശ നാല് ശതമാനമായി കുറയും. ഇതിന് പുറമെ മൂന്ന് ലക്ഷം രൂപ വരെ അല്ലെങ്കിൽ പദ്ധതിചെലവിന്റെ 15 ശതമാനം ബാക്ക്എൻഡ് സബ്‌സിഡിയും ലഭിക്കും.

സംരംഭകർ എല്ലാവരും കെഎഫ്‌സിയുടെ പരിശീലനം നേടണം. ഇതേ വരെ 25,00 ഓളം പേരാണ് സിഎംഇഡിപി പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 765 പേർ യോഗ്യത നേടി. 151 പേർക്ക് പരിശീലനവും നൽകി.

ബാർ ഹോട്ടലുകൾ, ക്രഷറുകൾ, കൊമേഴ്‌സ്യൽ ബിൽഡിംഗ് നിർമാണം, ട്രാൻസ്‌പോർട്ടേഷൻ, സീരിയൽ നിർമാണം തുടങ്ങിയ ബിസിനസുകൾ സിഎംഇഡിപി വായ്പ പരിധിയിൽ വരില്ല.

TAGS: CMEDP | KFC | MSME | Startups |