ടിസിഎസിന്റെ അറ്റാദായത്തിൽ 13.81 ശതമാനം ഇടിവ്

Posted on: July 10, 2020

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ അറ്റാദായത്തിൽനടപ്പ് ധനകാര്യവർഷം (2020-21) ഒന്നാം ക്വാർട്ടറിൽ 13.81 ശതമാനം ഇടിവ്. ലാഭം 7,008 കോടിയായി കുറഞ്ഞു. മുൻ വർഷം ഇതേകാലയളവിൽ 8,131 കോടിയായിരുന്നു അറ്റാദായം. സംയോജിത വരുമാനം 0.39 ശതമാനം ഉയർന്ന് 38.322 കോടിയായി. ഓഹരി ഒന്നിന് 5 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം ശിപാർശ ചെയ്തിട്ടുണ്ട്.

ലൈഫ് സയൻസസ്, ഹെൽത്ത്‌കെയർ മേഖലകളിൽ ബിസിനസ് വളർച്ച നിലനിർത്തി.റീട്ടെയ്ൽ, മാനുഫാക്ചറിംഗ്, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ ഇടിവ് രേഖപ്പെടുത്തി. യുഎസ്എ (6.1 ശതമാനം), യുകെ (8.5 ശതമാനം), മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക (11.7 ശതമാനം) എന്നിവിടങ്ങളിൽ വളർച്ച കുറഞ്ഞു. ഇന്ത്യയിലെ ബിസിനസ് 27.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ജൂൺ 30 ലെ കണക്കുകൾ പ്രകാരം 4,43,676 ജീവനക്കാരാണ് ടിസിഎസിലുള്ളത്. മാർച്ചിൽ ജീവനക്കാരുടെ എണ്ണം 4,48.464 ആയിരുന്നു.