ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബത്തിന്

Posted on: April 23, 2020

അബുദാബി : മലയാളി പ്രവാസി വ്യവസായി എം. എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ അബുദാബി രാജകുടംബം ഏറ്റെടുത്തു. ഒരു ബില്യന്‍ ഡോളറാണ് (ഏതാണ്ട് 7600 കോടി രൂപ) റോയൽ ഗ്രൂപ്പ്  ലുലുവില്‍ നിക്ഷേപിച്ചെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്ന് ഇത് ലുലു ഗ്രൂപ്പ്  നിഷേധിച്ചു. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നാണ്.

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ്  ഖലീഫ ബിന്‍ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു എ ഇ ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ്
മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ഹിസ് ഹൈനസ് ഷെയ്ഖ്
തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ നിക്ഷേപം നടത്തിയത്. അബുദാബിയിലെ പ്രമുഖ ഇന്‍വെസ്റ്റിംഗ് കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ഹിസ് ഹൈനസ് ഷെയ്ഖ്  തഹ് നൂന്‍.