മുൻകരുതൽ ലാൻഡിംഗ് എന്ന് ലുലു ഗ്രൂപ്പ്

Posted on: April 12, 2021

അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് മുൻകരുതൽ ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആറു പേരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ (കമ്യൂണിക്കേഷൻസ്) വി. നന്ദകുമാർ അറിയിച്ചു.

എം എ യൂസഫലിയും ഭാര്യ ഷാബിറയും ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അടുത്ത ബന്ധുവിനെ സന്ദർശിക്കാൻ പോവുകയായിരുന്നു. പൈലറ്റുമാരായ പൊൻകുന്നം ചിറക്കടവ് സ്വദേശി കെ.ബി. ശിവകുമാർ, ടി.പി. അശോക് കുമാർ, യൂസഫലിയുടെ സെക്രട്ടറിമാരായ ഇ.എ.ഹാരിസ്, പി.കെ.ഷാഹിദ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.