1000 കോടിയുടെ പദ്ധതികളുമായി ലുലു

Posted on: February 19, 2020

ദുബായ് : കേരളം, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ ലുല ഗ്രൂപ്പ് 1000 കോടി രൂപയുടെ പദ്ധതികള്‍ 2 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നു ചെയര്‍മാന്‍ എം. എ. യൂസഫലി പറഞ്ഞു. കേരളത്തില്‍ കിന്‍ഫ്രയില്‍ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്തു. ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബിലെ പഴം പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലുമായി ചര്‍ച്ച നടത്തി.

ഇന്ത്യയില്‍ നിന്നു ലുലുഗ്രൂപ്പ് പ്രതിവര്‍ഷം 3000 കോടി രൂപയുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലേക്കാണിത്.

ലുലുഗ്രൂപ്പ് ഈ വര്‍ഷം 200 ശാഖകള്‍ (നിലവില്‍ വിവിധ രാജ്യങ്ങളിലായി 187) എന്ന നേട്ടം കൈവരിക്കും അടുത്ത വര്‍ഷം 250 ആകും. ഈ വര്‍ഷം തന്നെ ലക്‌നൌ, തിരുവനന്തപുരം ബെംഗളൂരൂ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കും.