ഇൻഷുറൻസ് കമ്പനികൾക്ക് 2500 കോടിയുടെ മൂലധനസഹായം

Posted on: February 13, 2020

ന്യൂഡൽഹി : പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 2500 കോടിയുടെ മൂലധനസഹായം പ്രഖ്യാപിച്ചു. നാഷണൽ ഇൻഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികൾക്കാണ് സഹായം.ലയനത്തിന് മുന്നോടിയായാണ് മൂന്ന് കമ്പനികൾക്കും പണം അനുവദിച്ചിട്ടുള്ളത്.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ മോശം ധനസ്ഥിതി കണക്കിലെടുത്താണ് മൂലധന സഹായം നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.