നേപ്പാൾ ഭൂചലനം ജിഐസിക്ക് 1000 കോടിയുടെ ബാധ്യത

Posted on: April 29, 2015

GIC-Re-big

കാഠ്മണ്ഡു : നേപ്പാൾ ഭൂചലനം റീ ഇൻഷുറർ കമ്പനിയായ ജിഐസി റീക്ക് 1000 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തൽ. നേപ്പാളിലെ ഏറ്റവും വലിയ റീ ഇൻഷുറർ ആണ് ജിഐസി. നേപ്പാളിലെ 13 നോൺലൈഫ് കമ്പനികളാണ് ജിഐസി റീയിൽ റീഇൻഷുറൻസ് നടത്തിയിട്ടുള്ളത്.

പവർ പ്ലാന്റുകൾ, ഹൗസിംഗ്, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ നിന്ന് ക്ലെയിം പ്രതീക്ഷിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ജിഐസി റീ ചെയർമാൻ എ. കെ. റോയ് പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്താൻ 10 സർവയർമാരെ ജിഐസി നേപ്പാളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഐസി, നാഷണൽ ഇൻഷുറൻസ്, ഓറിയന്റൽ ഇ്ൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും നേപ്പാളിൽ പ്രവർത്തിക്കുന്നുണ്ട്.