നാഷണൽ ഇൻഷുറൻസ് ഐപിഒ 2018 ൽ

Posted on: August 26, 2017

കോൽക്കത്ത : പൊതുമേഖലസ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ 2018 മാർച്ചിന് മുമ്പ് പൂർത്തിയാകും. ഇഷ്യു സംബന്ധിച്ച് അനുമതി ഐആർഡിഎഐ യിൽ നിന്ന് വൈകാതെ ലഭിക്കും. മോട്ടോർ, ഹെൽത്ത് ഇൻഷുറൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഷുറൻസിന്റെ 100 ശതമാനം ഓഹരികളും ഇപ്പോൾ കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. നാഷണൽ ഇൻഷുറൻസിന് പുറമെ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവയുടെ ഓഹരിവില്പനയിലൂടെ 11,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ്, എസ് ബി ഐ ലൈഫ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികളും പബ്ലിക് ഇഷ്യുവിന് തയാറെടുക്കുകയാണ്.