സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപം നടത്തിയേക്കും

Posted on: February 10, 2020

മുംബൈ : ജപ്പാനിലെ സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ ഓഹരിനിക്ഷേപം നടത്തിയേക്കും. നിക്ഷേപം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി 2018-19 ൽ 10,400 ഇലക്ട്രിക് വാഹനങ്ങൾ വില്പന നടത്തിയിരുന്നു.

നേരത്തെ സോഫ്റ്റ് ബാങ്ക് ഒല, ഫ്‌ളിപ്കാർട്ട്,ഭാരതി എയർടെൽ തുടങ്ങിയവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 10 ബില്യൺ ഡോളർ മുതൽമുടക്കാൻ നാല് വർഷം മുമ്പ് സോഫ്റ്റ് ബാങ്ക് പദ്ധതി തയാറാക്കിയിരുന്നു.