സോഫ്റ്റ് ബാങ്ക് ഭാരതി എയർടെല്ലിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു

Posted on: August 12, 2019

ന്യൂഡൽഹി : ജപ്പാനിലെ വൻകിട നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്ക് ഭാരതി എയർടെല്ലിന്റെ ടെലികോം ബിസിനസിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. നിക്ഷേപം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. സോഫ്റ്റ് ബാങ്ക് നേരിട്ടോ ഹോൾഡിംഗ് കമ്പനി വഴിയോയായിരിക്കും നിക്ഷേപം നടത്തുന്നത്.

അടിസ്ഥാനസൗകര്യ ആസ്തികളിൽ പുറമേ നിന്നുള്ള നിക്ഷേപം സ്വീകരിക്കാൻ എയർടെല്ലും താത്പര്യം കാണിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഭാരതി എന്റർപ്രൈസസിൽ ഭാരതി എയർടെല്ലിനും സോഫ്റ്റ് ബാങ്കിനും 50 ശതമാനം വീതം ഓഹരിപങ്കാളിത്തമുണ്ട്. സോഫ്റ്റ് ബാങ്ക് ഹോൾഡിംഗ്‌സ് പിടിഇ മറ്റൊരു സംയുക്ത സംരംഭമാണ്. എയർടെൽ ആഫ്രിക്കയിലും സോഫ്റ്റ് ബാങ്കിന് നിക്ഷേപമുണ്ട്.