ഓട്ടോ എക്സ്പോയിൽ 18 വാഹനങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

Posted on: February 5, 2020

ന്യൂഡൽഹി : പതിനഞ്ചാമത് ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൺസെപ്റ്റ് വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയ 18 വാഹന വിപുലമായ നിര അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ നിരയാണ് ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര മുന്നോട്ടുവയ്ക്കുന്നത് 4 ഇലക്ട്രിക് വാഹനങ്ങളാണ് ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച യാത്രാനുഭവം നൽകുന്ന ഫൺസ്റ്റർ, നഗര മേഖലയിലെ മികച്ച യാത്രയ്ക്കായി ആറ്റം, ജനകീയ കോംപാക്ട് എസ് യു വി യായ ഇ-എക്സ്യുവി300 ഇലക്ട്രിക് മോഡൽ, സാധാരണക്കാർക്കും താങ്ങാവുന്ന വാഹനമായ ഇ-കെയുവി100 എന്നീ വാഹനങ്ങളാണ് മഹീന്ദ്ര അണിനിരത്തിയത്.

ലിഥിയം-അയൺ ബാറ്ററി ഇലക്ട്രിക്കൽ ത്രീവീലർ ആയ ട്രിയോയുടെ രണ്ട് പതിപ്പുകളും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്.

ഇലക്ട്രിക് വാഹന നിർമ്മാണത്തിലൂടെ പരിസ്ഥിതിക്ക് ഗുണകരമായ ബിസിനസ് യൂണിറ്റുകൾ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു. മലിനീകരണം സൃഷ്ടിക്കാത്ത എൻജിനുകൾ ഉത്പാദിപ്പിക്കുക വഴി ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കാനും തങ്ങൾ ശ്രമിക്കുന്നു. ഏറ്റവും മികച്ച വാഹനങ്ങൾ പുറത്തിറക്കി ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കൂടിയാണ് ശ്രമിക്കുന്നതെന്ന് പവൻ ഗോയങ്ക പറഞ്ഞു.