മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മെരു കാബ്സിനെ പൂര്‍ണമായും ഏറ്റെടുക്കുന്നു

Posted on: May 5, 2021

മുംബൈ : മെരു ട്രാവല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ(മെരു) മഹീന്ദ്ര സ്വന്തമാക്കിയേക്കുമെന്നു സൂചന. മെരുവിന്റെ ഓഹരി ഉടമകളുമായി കരാറില്‍ ഏര്‍പ്പെടുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കി. കമ്പനിയുടെ മുഴുവന്‍ ഓഹരികളും മഹീന്ദസ്വന്തമാക്കുമെന്നാണ് സൂചന.

മെരുവില്‍ നിലവില്‍ 43.20 ശതമാനം പങ്കാളിത്വമാണ് മഹീന്ദ്രയ്ക്കുള്ളത്. ടൂ നോര്‍ത്ത് എന്ന പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെയും മറ്റുള്ളവരുടെയും 44,14 ശതമാനം ഓഹരികള്‍ 76.03 കോടി രൂപ നല്‍കിയും നീരജ് ഗുപ്ത, ഫര്‍ഹാത്ത് ഗുപ്ത എന്നിവരുടെ കൈവശമുള്ള 12, 66 ശതമാനം ഓഹരികള്‍ 21, 63 കോടി രൂപ നല്‍കിയും ഏറ്റെടുത്തേക്കുമെന്നാണു വിവരം.

ഏറ്റെടുക്കല്‍ വഴി മൊബിലിറ്റി സര്‍വീസ് ബിസിനസില്‍ സാന്നിധ്യം ശക്തമാക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. മെരു കാബ്‌സ് 2006 ലാണ് സ്ഥാപിച്ചത്. പ്രവീണ്‍ ഷാ മെരുവിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം 2017 മാര്‍ച്ച് വരെ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റായിരുന്നു. ഒരു സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നീരജ്ഗുപ്ത ഏപ്രില്‍ 30 ന് സ്ഥാനമൊഴിഞ്ഞിരുന്നു.