അടുത്ത സാമ്പത്തിക വർഷം 5.5 ശതമാനം വളർച്ചയാണ് മൂഡീസ്

Posted on: February 5, 2020

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ധനമന്ത്രി അതിരു കടന്ന പ്രതീക്ഷയാണ് പ്രകടപ്പിക്കുന്നതെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ്. 2020-2021 ൽ 10 ശതമാനവും തുടർന്നുള്ള രണ്ടു വർഷങ്ങളിൽ 12.6 ശതമാനം, 12.8 ശതമാനവും വളർച്ചയും നേടുമെന്നാണ് ബജറ്റ് വിലയിരുത്തൽ. എന്നാൽ അടുത്ത സാമ്പത്തിക വർഷം 5.5 ശതമാനം വളർച്ചയാണ് മൂഡീസ് കണക്കാക്കുന്നത്.

നടപ്പു വർഷം 4.9 ശതമാനവും സാമ്പത്തിക രംഗത്തെ മാന്ദ്യം, പണത്തിന്റെ ലഭ്യതക്കുറവ്, പൊതുമേഖലാ ബാങ്കുകളുടെ ആസ്തിയിലുണ്ടായ മാറ്റങ്ങൾ തുടങ്ങിയവ സ്വകാര്യ നിക്ഷേപത്തെ ബാധിച്ചതായി മൂഡീസ് വ്യക്തമാക്കി.