വളര്‍ച്ചാ അനുമാനം പൂജ്യമാക്കി മൂഡീസ്

Posted on: May 9, 2020

ന്യൂഡല്‍ഹി : ഇന്ത്യയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം പൂജ്യമാക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയ്ക്കുണ്ടായ തിരിച്ചടി പരിഗണിച്ചാണ് റേറ്റിംഗ് താഴ്ത്തിയത്. എന്നാല്‍ രാജ്യം 2021-2022 ല്‍ 6.6 ശതമാനം വളര്‍ച്ച നേടുമെന്നും മൂഡീസ് വിലയിരുത്തി.