ആമസോണ്‍ സംഭവ് : ചെറുകിട സംരംഭ ഉച്ചകോടി ഡൽഹിയിൽ

Posted on: January 3, 2020

ന്യൂഡല്‍ഹി : ഇന്ത്യയിലെ ചെറുകിട, ഇടത്തരം എസ് എം ബി സംരംഭങ്ങള്‍ക്ക് പരിശീലനവും വിജ്ഞാനം പങ്കിടലും ലക്ഷ്യമിട്ട് ആമസോണ്‍ ഇന്ത്യ സംഭവ് എന്ന് പേരില്‍ 15, 16 തീയതികളില്‍ ഡല്‍ഹിയില്‍ ഉച്ചകോടി നടത്തും.

പരിശീലനങ്ങള്‍, വിജ്ഞാനം പങ്കിടല്‍ എന്നതിനൊപ്പം എന്നതിനൊപ്പം സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇതരപങ്കാളികള്‍ എന്നിവരുമായി ഏകജാലകബന്ധം സാധ്യമാക്കുന്ന സംഭവ് സംരംഭകര്‍ക്ക് ഏറെ സഹായകമാകും. എസ്എംബി സംരംഭങ്ങള്‍ക്ക് ഇ കൊമേഴ്‌സ് പാതയിലൂടെ മുന്നോട്ട് കുതിക്കാനും വഴിയൊരുക്കും. സംഭവില്‍ ആഗോള നേതാക്കളും വ്യവസായ വിദഗ്ധരും ബിസിനസ്, ടെക്‌നോളജി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും അടക്കം 3500 ലേറെ പേര്‍ പങ്കെടുക്കും.