കൊച്ചിൻ ഷിപ്പ്‌യാർഡ് അൽകോക് ആഷ്ഡൗൺ കപ്പൽശാലയെ ഏറ്റെടുക്കുന്നു

Posted on: December 22, 2019

മുംബൈ : കൊച്ചിൻ ഷിപ്പ്‌യാർഡ്, ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതതയിലുള്ള അൽകോക് ആഷ്ഡൗൺ കപ്പൽശാലയെ ഏറ്റെടുക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.കനോജി ആംഗ്രെ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചടങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുജറാത്തിലെ ഭാവ് നഗറിലുള്ള അൽകോക് ആഷ്ഡൗൺ നിലവിൽ പൂട്ടിക്കിടക്കുകയാണ്.

ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനി 1975 ൽ കേന്ദ്രസർക്കാർ ഏറ്റെടുത്തു. തുടർന്ന് 1994 ൽ ഗുജറാത്ത് ഗവൺമെന്റിന് കൈമാറി. ഭാവ്‌നഗറിലും ചാംഞ്ചിയിലുമായി രണ്ട് യാർഡുകളാണ് അൽകോക് ആഷ്ഡൗണിനുള്ളത്. കൊച്ചിൻ ഷിപ്പ് യാർഡ് ഏറ്റെടുക്കുന്ന കമ്പനിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള 1000 ഡീപ് സീ വെസലുകൾ നിർമ്മിക്കാനാണ് പദ്ധതി.