ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് ഹൈദരാബാദില്‍

Posted on: August 22, 2019

ഹൈദരാബാദ് : ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ തുറന്നു. 18 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇവിടെ 15,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.

അമേരിക്കയ്ക്കു പുറത്ത് ആമസോണിന്റെ ഏറ്റവും വലിയ കാമ്പസാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ മൊത്തം ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ ഇ-കൊമേഴ്‌സ് ഇപ്പോഴും വളരെ ചെറുതാണ്. മൂന്നു ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പങ്കെന്ന് ആമസോണിന്റെ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയില്‍ ഓണ്‍ ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ചാ സാധ്യത അപാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: Amazone |