ആമസോണിന് സ്വന്തമായി വിമാന സര്‍വീസ്

Posted on: January 24, 2023

ഹൈദരാബാദ് : ചരക്കുനീക്കത്തിനായി വിമാനസര്‍വീസിന് തുടക്കമിട്ട് ആമസോണ്‍, ആദ്യമായാണ് ഒരു ഇ കൊമേഴ്‌സ് കമ്പനി രാജ്യത്ത് ചരക്കുനീക്കത്തിന് സ്വന്തമായി വിമാന സര്‍വീസ് തുടങ്ങുന്നത്.

ആമസോണ്‍ എയര്‍എന്ന പേരിലുള്ള സര്‍വീസിനായി രണ്ടു വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്ളത്. ഒരു വിമാനത്തിന് 20000 പാഴ്‌സലുകള്‍ വഹിക്കാനാകും. ക്വിക്ക്‌ലെറ്റുമായി സഹകരിച്ച് വിമാനം വാടകയ്‌ക്കെടുത്താണ് സര്‍വീസ്.

ബോയിങ് 737-800 വിമാനമാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ,ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്കാണ് സര്‍വീസ്. 2016ലാണ് ആമസോണ്‍ എയര്‍ ആരംഭിച്ചത്. ലോകമാകെ 110 വിമാനങ്ങള്‍
പറത്തുന്നുണ്ട്.

 

TAGS: Amazone |