5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്

Posted on: May 11, 2019

ബെംഗലുരു: 2023 ഓടെ ഇന്ത്യയില്‍ നിന്നും 5ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്. 2015 മെയില്‍ ആരംഭിച്ച ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് വളരെ കുറഞ്ഞ കാലയളവായ 3വര്‍ഷം കൊണ്ട് രാജ്യത്തുനിന്നും ഒരു മില്യണ്‍ ഡോളറിന്റെ കയറ്റുമതിയി പിന്നിട്ടു. 2015ല്‍ ചുരുങ്ങിയ സെല്ലറുമാരുമായി ആരംഭിച്ച ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ നിലവില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ 50000ത്തിലധികം ഇന്ത്യന്‍ കയറ്റുമതിക്കാരുണ്ട്.

ആമസോണ്‍.കോം, ആമസോണ്‍. കോ. യു കെ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികള്‍ വഴി 140മില്യണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളാണ് നിലവില്‍ വിറ്റഴിക്കപ്പെടുന്നത്.

‘ഇന്ത്യയിലെ 50000ത്തിലധികം ചെറുകിട ഇടത്തരം സംഭരങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളിലെ 300ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് സര്‍ക്കാരിന്റെ കയറ്റുമതി, മെയിഡ് ഇന്‍ ഇന്ത്യ പരിപാടികള്‍ക്കുള്ള സഹായംകൂടിയാണ്. ആഗോള വിപണികളില്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിന് വലിയ സാധ്യതകളാണ് ഉള്ളത്. 2023ഓടെ ഇന്ത്യയില്‍ നിന്നും 5ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് :
ആമസോണ്‍ , സീനിയര്‍ വൈസ് പ്രസിഡന്റും, കണ്‍ട്രി ഹെഡ്ഡുമായ അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

ആമസോണ്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയ വാര്‍ഷിക കയറ്റുമതി റിപോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആഗോള വില്പനക്കാരുടെ എണ്ണത്തില്‍ 2018ല്‍ 56ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും 55ശതമാനം വളര്‍ച്ചയുണ്ട്. ആഗോള വിപണിയിലെ ബി ടു ബി ശ്രേണിയിലെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ബി ടു ബി പദ്ധതിയില്‍ 6000ആളുകള്‍ ഉണ്ട്.

TAGS: Amazone |