മൊബൈല്‍ വില്‍പ്പന ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും എതിരേ സിസിഐ അന്വേഷണം

Posted on: January 15, 2020

ന്യൂഡല്‍ഹി : ആമസോണ്‍ ഡോട്ട്‌കോം, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവ വിപണിയിലെ മത്സരം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം കോംപറ്റിഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു.

മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള പ്രത്യേക വില്‍പ്പന ക്രമീകരണങ്ങളെ കുറിച്ചും ഇ- കൊമേഴ്‌സ് കമ്പനികള്‍ ചില വില്‍പ്പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന ആരോപണവും അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

TAGS: Amazone | Flipkart |