ആമസോണ്‍ പ്രൈമിനൊപ്പം ഊബര്‍ റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍

Posted on: July 14, 2022

കൊച്ചി : ആമസോണ്‍-ഊബര്‍ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങള്‍ക്ക് ഊബര്‍ഗോയുടെ നിരക്കില്‍ ഊബര്‍പ്രീമിയറിലേക്ക് ആക്സസ് ലഭിക്കും, പ്രതിമാസം 3 അപ്‌ഗ്രേഡുകള്‍ ഉണ്ടാകും. കൂടാതെ, ഊബര്‍ ഓട്ടോ, മോട്ടോ, റെന്റല്‍സ്, ഇന്റര്‍സിറ്റി എന്നിവയില്‍ പ്രതിമാസം 3 ട്രിപ്പുകള്‍ക്ക് 60 രൂപ വരെ 20% ഡിസ്‌ക്കൗണ്ടും അവര്‍ക്ക് നേടാം. ഈ രണ്ട് ഓഫറുകളും ആമസോണ്‍ പേ വാലറ്റ് ഊബറില്‍ കണക്ട് ചെയ്ത്, ട്രിപ്പുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രൈം മെംബേഴ്സിനായി ആമസോണ്‍ ഇന്ത്യയുടെ ഏറെ കാത്തിരിക്കുന്നതും ഏറെ ഉറ്റുനോക്കുന്നതുമായ വാര്‍ഷിക ദ്വിദിന ഷോപ്പിംഗ് ഇവന്റായ 2022 ജൂലൈ 23, 24 തീയതികളില്‍ നടക്കുന്ന പ്രൈം ഡേ-ക്ക് മുന്നോടിയായാണ് പ്രൈമിനായുള്ള സ്പെഷ്യല്‍ ഓഫര്‍ ആരംഭിച്ചിരിക്കുന്നത് ഈ ഓഫറുകള്‍ ആമസോണ്‍ പേ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്ന പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമായിരിക്കും, ഇന്ത്യയിലുടനീളം ഊബര്‍ അവരുടെ റൈഡ് ഷെയറിംഗ് പങ്കാളിയായി പ്രവര്‍ത്തിക്കും.

‘ഫ്രീ ഫാസ്റ്റ് ഡെലിവറി, എക്സ്‌ക്ലൂസീവ് ഷോപ്പിംഗ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ് അല്ലെങ്കില്‍ പരസ്യരഹിത മ്യൂസിക് എന്നിങ്ങനെ ഏതായിരുന്നാലും ഞങ്ങളുടെ പ്രൈം അംഗങ്ങള്‍ക്ക് ദൈനംദിന അനുഭവങ്ങള്‍ മികച്ചതാക്കാന്‍ മികച്ച മൂല്യം നല്‍കാനാണ് ആമസോണ്‍ പ്രൈം നിരന്തരം ശ്രമിക്കുന്നത്. പ്രൈം അംഗങ്ങള്‍ മിക്കപ്പോഴും യാത്രയില്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം, ഈ സഹകരണം കൊണ്ട് അവര്‍ക്ക് ഊബറിലെ യാത്രയില്‍ കൂടുതല്‍ സുഖവും സൗകര്യവും ആസ്വദിക്കാനാകും. ഇന്ത്യയിലെ ഞങ്ങളുടെ ആറാമത്തെ പ്രൈം ഡേയ്ക്കായി ഞങ്ങള്‍ തയ്യാറെടുക്കുകയാണ്, അത് വലുതും മികച്ചതും ആയിരിക്കും, എല്ലാ പ്രൈം അംഗങ്ങള്‍ക്കും സമാനതകളില്ലാത്ത ഷോപ്പിംഗ്, വിനോദ ഓഫറുകള്‍ നിറഞ്ഞതുമായിരിക്കും. ഊബര്‍ പ്രീമിയറിലേക്കുള്ള ഫ്രീ റൈഡ് അപ്‌ഗ്രേഡുകളും, ഊബര്‍ റൈഡുകളില്‍ 20% കിഴിവും ഇപ്പോള്‍ ഈ പ്രൈം ഡേയെ കൂടുതല്‍ സവിശേഷമാക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ പ്രൈം ആന്‍ഡ് ഡെലിവറി എക്‌സ്പീരിയന്‍സ് വിഭാഗം ഡയറക്ടര്‍ അക്ഷയ് സാഹി പറഞ്ഞു,

ഉപഭോക്താക്കള്‍ക്ക് സഹായകമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിനും സൗകര്യപ്രദമായി യാത്ര സുഗമമാക്കുന്നതിനുമുള്ള പൊതുവായ ദൗത്യത്തിലാണ് ഉബറുമായുള്ള ഞങ്ങളുടെ സഹകരണം ഉറപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ വിലപ്പെട്ട പ്രൈം അംഗങ്ങള്‍ക്കുള്ള നിലവിലെ ഓഫറുകള്‍ ഉള്‍പ്പെടെ വിവിധ ഉപയോഗങ്ങളില്‍ ഉടനീളം ഇത്തരം തടസ്സരഹിത അനുഭവങ്ങള്‍ തുടര്‍ന്നും ഞങ്ങള്‍ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യും. ഞങ്ങളുടെ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതം ലളിതമാക്കുന്നതിനും ആമസോണ്‍ പേ പൊതുവെ സ്വീകാര്യമാക്കാനുമുള്ള ഞങ്ങളുടെ ഉദ്യമത്തിലെ മറ്റൊരു ചുവടുവെയ്പ്പാണ് ഇത്” ഈ അസോസിയേഷനെ കുറിച്ച് സംസാരിക്കവെ, ആമസോണ്‍ പേ ഡയറക്ടര്‍ വികാസ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു,

”ആമസോണുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം അതിന്റെ പ്രൈം കസ്റ്റമറിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അതില്‍ ഊബറില്‍ ഈ സെഗ്മെന്റിന് തികച്ചും വ്യത്യസ്തമായ അനുഭവം നല്‍കുക എന്നതാണ് കാഴ്ചപ്പാട്. ലോഞ്ച് ഓഫര്‍ ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ഞങ്ങളുടെ അതാത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും മൂല്യ രീതികളും നല്‍കാനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധത ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ആമസോണുമായുള്ള സഹകരണം രണ്ട് ആഗോള പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള സാങ്കേതിക സമന്വയം ഞങ്ങളുടെ കസ്റ്റമേഴ്സിനെ അവര്‍ ആയിരിക്കുന്നിടത്ത് കാണാനായി ശക്തിപ്പെടുത്തുന്നു, ബെസ്റ്റ്-ഇന്‍ ക്ലാസ് അനുഭവം നല്‍കുകയും ചെയ്യുന്നു. ഈ സഹകരണത്തിലൂടെ ഉപഭോക്തൃ സൗകര്യം ഞങ്ങള്‍ പരിണമിപ്പിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍, ആമസോണ്‍ പ്രൈം സബ്സ്‌ക്രൈബേഴ്സിന്റെ വിശാലമായ നെറ്റ്വര്‍ക്കിലേക്ക് മാന്ത്രികമായ ഊബര്‍ അനുഭവം എത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഊബര്‍ ഇന്ത്യ സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അഭിലേഖ് കുമാര്‍ പറഞ്ഞു

 

TAGS: Amazone | Uber |