ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപവുമായി ആമസോണ്‍

Posted on: February 17, 2021

 

ന്യൂഡല്‍ഹി : ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമാകാന്‍ ആമസോണ്‍. ഇന്ത്യയിലെ തങ്ങളുടെ ആദ്യനിര്‍മാണ യൂണിറ്റ് ഈ വര്‍ഷം അവസാനം തുടങ്ങുമെന്ന് ആമസോണ്‍ അറിയിച്ചു.

പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കുകള്‍ നിര്‍മിക്കുന്ന യൂണിറ്റ് ചെന്നൈയിലാകും തുടക്കമിടുക. രാജ്യത്ത് ഇടത്തരം, ചെറുകിട ബിസിനസ് യൂണിറ്റുകള്‍ക്കായി 100 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

ഇതുവഴി 1000 കോടി ഡോളറിന്റെ കയറ്റുമതിയും 2025 നു മുമ്പ് പത്തു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ആമസോണ്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാളും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഫോക്കോണിന്റെ അനുബന്ധ സ്ഥാപനമായ ക്ലൗഡ് നെറ്റ്വര്‍ക്ക് ടെക്‌നോളജിയുടെ
പങ്കാളിത്തതോടെയാകും ചെന്നെയിലെ യൂണിറ്റ് തുടങ്ങുക.

TAGS: Amazone |