മാളവിക ഹെഗ്ഡെ കോഫി ഡേ സി.ഇ.ഒ.

Posted on: December 9, 2020

ബെംഗളൂരു: കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി മാളവിക ഹെഗ്ഡെ ചുമതലയേറ്റു. കമ്പനിയുടെ സ്ഥാപകന്‍ അന്തരിച്ച വി.ജി. സിദ്ധാര്‍ത്ഥയുടെ ഭാര്യയാണ് 51-കാരിയായ മാളവിക. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകള്‍ കൂടിയാണ്.

‘കഫെ കോഫി ഡേ’ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്. 2019 ഓഗസ്റ്റില്‍ സിദ്ധാര്‍ത്ഥ മരണമടഞ്ഞത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നുണ്ട്. കമ്പനിയുടെ അപ്രധാന ആസ്തികള്‍ വിറ്റ് കടബാധ്യത കുറച്ചുകൊണ്ടുവരികയാണ് മാളവികയുടെ നേതൃത്വത്തില്‍. ഐ.ടി. കമ്പനിയായ മൈന്‍ഡ്ട്രിയുടെ ഓഹരികള്‍ ഇത്തരത്തില്‍ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കിന് കൈമാറിയിരുന്നു.