എസ്. വി. രംഗനാഥ് കോഫീ ഡേ എന്റർപ്രൈസസ് ഇടക്കാല ചെയർമാൻ

Posted on: July 31, 2019

ബംഗലുരു : കോഫീ ഡേ എന്റർപ്രൈസസ് ഇടക്കാല ചെയർമാനായി എസ്. വി. രംഗനാഥിനെ ഡയറക്ടർ ബോർഡ് നിയമിച്ചു. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ്. കഫേ കോഫീ ഡേ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വി. ജി. സിദ്ധാർത്ഥയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം.

നിതിൻ ബാഗ്മാനിയെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് വി.ജെ. സിദ്ധാർത്ഥ മംഗലുരുവിലെ നേത്രാവതി പുഴയിൽ ചാടി ജീവനൊടുക്കിയത്. സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെയും കോഫീ ഡേ എന്റർപ്രൈസസ് ഡയറക്ടറാണ്.