ലോകസഭ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ

Posted on: May 22, 2019

തിരുവനന്തപുരം : കേരളത്തിൽ വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ ആരംഭിക്കും. 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണിയ ശേഷമായിരിക്കും നിശ്ചിത വിവിപാറ്റുകൾ എണ്ണുന്നത്. ഓരോ ലോകസഭ മണ്ഡലത്തിലെയും അഞ്ച് ബുത്തുകളിലെ വിവിപാറ്റുകൾ എണ്ണാൻ ആറ് മണിക്കൂറെങ്കിലും വേണ്ടി വരും.

ഉച്ചയ്ക്ക് 12 മണിയോടെ ഫലമറിയാം. എന്നാൽ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി എഴുമണിയോടെയായിരിക്കും. വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല.