വയനാട്ടിൽ 79 ശതമാനം റെക്കോർഡ് പോളിംഗ്

Posted on: April 23, 2019

കോഴിക്കോട് : രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ റെക്കോഡ് പോളിംഗ് – 79.21 ശതമാനം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ 80 ശതമാനമാണ് പോളിംഗ്.

നിരവധി ബൂത്തുകളിൽ പോളിംഗ് പൂർത്തീകരിക്കാനുള്ളതിനാൽ പോളിംഗ് ശതമാനം ഇനിയും ഉയർന്നേക്കും. നിലവിൽ സംസ്ഥാനത്ത് കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് -81.06 ശതമാനം.