വയനാട്ടിൽ 74 ശതമാനത്തിലേറെ പോളിംഗ്

Posted on: April 23, 2019

കോഴിക്കോട് : വോട്ടെടുപ്പ് അവസാനിക്കാൻ മിനിട്ടുകൾ മാത്രം അവശേഷിക്കെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 74 ശതമാനത്തിലേറെ പോളിംഗ്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും ദൃശ്യമാണ്.

ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഉൾപ്പടെ വയനാട് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ദേശീയ ശ്രദ്ധയാകർഷിക്കുന്ന വയനാട് മണ്ഡലത്തിൽ 75-80 ശതമാനം പോളിംഗ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.