കെ. മുരളീധരനെയും സുധാകരനെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു

Posted on: April 23, 2019

കണ്ണൂർ : വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ തലശേരി ചൊക്ലി നോർത്ത് മേനപ്രം എൽപി സ്‌കൂളിലെ ബൂത്തിൽ ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞു. പ്രശ്‌നബാധിത ബൂത്തായിട്ടും ഇവിടെ ആവശ്യത്തിന് സുരക്ഷാ സേനയെ വിന്യസിപ്പിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞു.

പല ബൂത്തിലും കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്നും അദേഹം ആരോപിച്ചു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരനെ തളിപ്പറമ്പ് കറ്റിയാട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ ബൂത്തിലാണ് എൽഡിഎഫ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.