കേരളത്തിൽ 76.30 ശതമാനം പോളിംഗ് ; വയനാട്ടിൽ 79 ശതമാനം

Posted on: April 23, 2019

കൊച്ചി : ഔദ്യോഗികമായി ആറു മണിക്ക് പോളിംഗ് അവസാനിക്കുമ്പോൾ കേരളത്തിൽ 76.30 ശതമാനമാണ് പോളിംഗ്. 2014 ൽ 74.04 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിനു മേലാണ് പോളിംഗ്. ഇപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വയനാട്ടിൽ റെക്കോഡ് പോളിംഗ് ആണ് നടന്നത് – 79 ശതമാനം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മേലാണ് പോളിംഗ്. പത്തനംതിട്ടയിൽ 8 ശതമാനത്തോളം പോളിംഗ് ഉയർന്നു.

തിരുവനന്തപുരം 72.82 ശതമാനം, ആറ്റിങ്ങൽ 73.58 ശതമാനം, കൊല്ലം 73.25 ശതമാനം, പത്തനംതിട്ട 73.25 ശതമാനം, മാവേലിക്കര 73.37 ശതമാനം, ആലപ്പുഴ 78.68 ശതമാനം, കോട്ടയം 75.01 ശതമാനം, ഇടുക്കി 75.60 ശതമാനം, എറണാകുളം 74.98 ശതമാനം, ചാലക്കുടി 78.78 ശതമാനം,

തൃശൂർ 76.31 ശതമാനം, ആലത്തൂർ 78.04 ശതമാനം, പാലക്കാട് 76.52 ശതമാനം, പൊന്നാനി 72.24 ശതമാനം, മലപ്പുറം 74.41 ശതമാനം, കോഴിക്കോട് 76.52 ശതമാനം, വയനാട് 79.21 ശതമാനം, വടകര 77.23 ശതമാനം, കണ്ണൂർ 81.06 ശതമാനം, കാസർഗോഡ് 77.70 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.