റിലയന്‍സ് ജിയോയില്‍ സോഫ്റ്റ് ബാങ്ക് ഓഹരിയെടുക്കുന്നു.

Posted on: April 24, 2019

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ ജപ്പാനിലെ നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്ക് 200-300 കോടി ഡോളറിന്റെ (14000-21000 കോടിരൂപ) ഓഹരിയെടുക്കുമെന്നു വാര്‍ത്തകള്‍.

ഓഹരി വിറ്റഴിച്ച് ബാധ്യത കുറയ്ക്കാന്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒരുങ്ങുന്നതായാണു സൂചന. സൗദിയുടെ എണ്ണകമ്പനി അരാംകോ റിലയന്‍സിന്റെ എണ്ണശുദ്ധീകരണ-പെട്രോകെമിക്കല്‍ വ്യവസായത്തില്‍ 25 % ഓഹരി പങ്കാളിത്തം എടുക്കുന്നെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ജിയോ സംബന്ധിച്ച സൂചനകള്‍.

TAGS: Jio | Reliance Jio |