നരേഷ് ഗോയൽ ജെറ്റ് എയർവേസിൽ നിന്ന് പടിയിറങ്ങി

Posted on: March 25, 2019

മുംബൈ : ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലും പത്‌നി അനിത ഗോയലും ജെറ്റ് എയർവേസ് ബോർഡിൽ നിന്നും രാജിവെച്ചു. ജെറ്റ് എയർവേസിന്റെ നിയന്ത്രണം എസ് ബി ഐ യുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യം ഏറ്റെടുത്തു. ജെറ്റ് എയർവേസ് ബോർഡിലെ ഇത്തിഹാദ് നോമിനി കെവിൻ നൈറ്റും സ്ഥാനമൊഴിഞ്ഞു. 2013 ൽ ആണ് ഇത്തിഹാദ് ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ വാങ്ങിയത്.

ബാങ്കുകളുടെ കൈവശമുള്ള ഓഹരികൾ വൈകാതെ പുതിയ നിക്ഷേപകർക്ക് കൈമാറും. സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനി 40 വിമാനങ്ങൾ നിലത്തിറക്കിയിരിക്കുകയാണ്.