സാമ്പത്തിക വളര്‍ച്ച 6.6 ശതമാനം

Posted on: March 1, 2019

ന്യൂഡല്‍ഹി : സാമ്പത്തിക വളര്‍ച്ചയില്‍ കുറവ്. ഒക്‌ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം വളര്‍ച്ച നേടിയിരുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് അറിയിച്ചു. 2018 – 2019 ല്‍ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുനന്നത്. 2017 – 2018 ല്‍ 7.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ 8 ശതമാനം, രണ്ടാം പാദത്തില്‍ 7 ശതമാനം വളര്‍ച്ച നേടി. 8 പ്രമുഖ അടിസ്ഥാന സൗകര്യ വികസന രംഗത്തിന്റെ വളര്‍ച്ചയിലും കുറവ് രേഖപ്പെടുത്തി.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പ്രട്രോളിയം ഉത്പന്നങ്ങള്‍, വളം, ഉരുക്ക്, വൈദ്യൂതി, സിമന്റ് മേഖലയില്‍ ജനുവരിയില്‍ 1.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2018 ജനുവരിയില്‍ 6.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. അതേസമയം ഏപ്രില്‍ – ജനുവരി കാലയളവില്‍ 4.5 ശതമാനം വളര്‍ച്ച നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 4.1 ശതമാനം ആയിരുന്നു.