ഇന്ത്യ 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്‌

Posted on: January 10, 2019

ന്യൂഡല്‍ഹി :  നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി)  7.3 ശതമാനം വളർച്ച നേടുമെന്ന്  ലോകബാങ്ക്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെന്നാണ് അനുമാനം.

രാജ്യത്തെ നിക്ഷേപം വളരുന്നതും ഉപഭോഗം വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2019 ലും 2020 ലും 6.2 ശതമാനം വീതവും 2021 ല്‍ ആറ് ശതമാനവുമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടുനിരോധനം, ജി എസ് ടി എന്നിവയുടെ ഫലമായി 2017 ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനത്തില്‍ ഒതുങ്ങിയിരുന്നു. ചൈന അപ്പോള്‍ 6.9 ശതമാനം വളര്‍ന്നിരുന്നു.

TAGS: India | The World Bank |