സൗരോർജം : ആറു ലക്ഷം കോടിയുടെ മൂലധന നിക്ഷേപം വന്നേക്കും

Posted on: October 6, 2014

Solar-Rooftop-big

അഞ്ചു വർഷത്തിനുള്ളിൽ സൗരോർജ ഉത്പാദനം ഒരു ലക്ഷം മെഗാവാട്ട് ആയി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ആറു ലക്ഷം കോടി രൂപയുടെ വൻ മുതൽമുടക്കിന് കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. ഫണ്ടിംഗിനായി വിവിധ ഏജൻസികളുമായി ഗവൺമെന്റ് ചർച്ചനടത്തി വരികയാണ്. വേൾഡ് ബാങ്ക്, ജർമ്മനിയിലെ ഡവലപ്‌മെന്റ് ബാങ്കായ കെ എഫ് ഡബ്ല്യു എന്നിവ സോളാർ പദ്ധതികൾക്കു വായ്പ അനുവദിക്കാൻ തയാറായേക്കും.

നിലവിലെ സൗരോർജ ഉത്പാദനം 2,500 മെഗാവാട്ട് മാത്രമാണ്. കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 700-800 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതികൾ സ്ഥാപിക്കാനാണ് കേന്ദ്രഗവൺമെന്റ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കും.